കൊൽക്കത്തയിൽ അമിത് ഷായുടെ റാലിക്കിടെ സംഘർഷം; ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി

0
441

കൊൽക്കത്ത (www.mediavisionnews.in)  കൊൽക്കത്തയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെ സംഘർഷം. ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. അമിത് ഷായുടെ ട്രക്കിന് നേരെ തൃണമൂൽ പ്രവർത്തകർ വടിയെറിയുകയായിരുന്നു. ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ ബിജെപി പ്രവർത്തകരും തിരിച്ചടിച്ചു. തുടർന്ന് പൊലീസ് ലാത്തി വീശി. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം.

ജാദവ്പുരിലെ റാലിക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കൊൽക്കത്തയിൽ അമിത് ഷാ റാലി നടത്തിയത്. അമിത് ഷായുടെ റാലിയോടനുബന്ധിച്ച് റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സുകൾ സംസ്ഥാന പൊലീസും തൃണമൂൽ പ്രവർത്തകരും നീക്കം ചെയ്തതായി ബിജെപി ആരോപിച്ചിരുന്നു.

അതേസമയം, ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ കേന്ദ്രസേനയെ നിയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് മമത സർക്കാർ കത്തയച്ചു. പ്രാദേശിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താതെ കേന്ദ്രസേനയെ വിന്യസിക്കുന്നത് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 710 കമ്പനി കേന്ദ്രസേനയെ വിന്യസിക്കാനുള്ള തീരുമാനത്തിനെതിരെയാണ് മമത സർക്കാരിന്റെ നീക്കം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here