കൊച്ചിയിൽ വൻ സ്വർണ കവർച്ച; കാര്‍ ആക്രമിച്ച് 25 കിലോ സ്വര്‍ണം കൊള്ളയടിച്ചു

0
510

കൊച്ചി(www.mediavisionnews.in): അര്‍ധരാത്രിയില്‍ കൊച്ചിയില്‍ വന്‍സ്വര്‍ണകവര്‍ച്ച.എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വർണ കന്പനിയിലേക്ക് കൊണ്ട് പോയ 6 കോടി രൂപയുടെ സ്വർണമാണ് കവർന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും കാർ മാർഗം ആലുവ ഇടയാറിലെ സിആ‌ർജി മെറ്റൽസ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25 കിലോ സ്വർണമാണ് കവർന്നത്. കാറിന്റെ പിന്നിൽ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം സിആ‌ർജി മെറ്റൽസ് കമ്പനിയുടെ മുന്നിലെത്തിയപ്പോൾ കാറിന്റെ ചില്ലുകൾ തകർത്ത് സ്വർണവുമായി കടന്നു കളയുകയായിരുന്നു. കാറിന്റെ ഡ്രൈവ‌ർക്കും ഒപ്പമുണ്ടായിരുന്ന ആൾക്കും ആക്രമണത്തിൽ പരിക്കേറ്റു. സംഭവ സ്ഥലത്തെത്തി ദൃശ്യങ്ങൾ പകർത്തിയ ഏഷ്യാനറ്റ് ന്യൂസ് ക്യാമറമാനെ കമ്പനി ജീവനക്കാർ തടഞ്ഞു.

സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കമ്പനിയുടെ മുന്നിൽ വെച്ച് നടന്ന കവർച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും പൊലീസ് സംശയിക്കുന്നു. സിആർജി കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്വർണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here