കുമ്പള മേഖല ഡി.വൈ.എഫ്.ഐ നേതാവ് മംഗളൂരുവിൽ കുളത്തിൽ മുങ്ങി മരിച്ചു.

0
248

കുമ്പള(www.mediavisionnews.in): കുളത്തിൽ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് മുങ്ങി മരിച്ചു. ഡി.വൈ.എഫ്.ഐ കുമ്പള മേഖല പ്രസിഡന്റും
കുമ്പള ബ്ലോക്ക് ട്രഷററുമായ മാവിനകട്ടയിൽ താമസിക്കുന്ന കോയിപ്പാടി കടപ്പുറത്തെ ചന്ദ്രൻ – വാരിജ ദമ്പതികളുടെ മകൻ അജിത്താ(34)ണ് മരണപ്പെട്ടത്. മംഗളൂറുവിലെ ബന്ധുവീട്ടിൽ ജന്മദിനാഘോഷത്തിനായി പോയതായിരുന്നു അജിത്ത്. കുളത്തിനരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾ അബദ്ധത്തിൽ കുളത്തിൽ മുങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട അജിത്ത് ഇവരെ രക്ഷിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. കുട്ടികളിൽ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റെ കുട്ടി മരണത്തിന് കീഴടങ്ങി. കൂടുതൽ വിവരം ലഭ്യമല്ല.അജിത്തിന്റെ ആകസ്മിക മരണം കുമ്പള നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കുമ്പളയിലെ ഡിവൈഎഫൈ നേതാക്കൾ മംഗളൂരൂവിലേക്ക് തിരിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here