കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവിനെ എം.എസ്.എഫ് അനുമോദിച്ചു

0
484

ഉപ്പള(www.mediavisionnews.in): കണ്ണൂർ യൂണിവേഴ്സിറ്റി ബിഎ അറബിക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാസർഗോഡ് ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥിനി ഉപ്പള ഹിദായത്ത് നഗറിലെ സയ്യിദ് ബാദുഷ തങ്ങൾ-മൈമൂന എന്നവരുടെ മകൾ ഹന്നത്ത് ബീവിയെ ഹിദായത്ത് നഗർ എംഎസ്എഫ് ശാഖാ കമ്മിറ്റി അനുമോദിച്ചു.

മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ ഉപഹാരം സമർപ്പിച്ചു. വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എസ് മൂസ, എംഎസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി മുഫാസ് കോട്ട, എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ ബേക്കൂർ, സെക്രട്ടറി സിദ്ദീഖ് റഷീദ്, ഇബ്രാഹിം ഹനീഫ്, ഹനീഫ് ബാവ, സലീം ഉജ്റ, ജാഫർ സാദിഖ് തങ്ങൾ, കെഎംസിസി മംഗൽപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാറൂഖ് കൊളംബിയ, എംഎസ്എഫ് യൂണിറ്റ് ഭാരവാഹികളായ മക്കു ഹിദായത്ത് നഗർ, മഹറൂഫ്, ഫാഹിസ്, അഫ്നൻ, ഫൈസൽ തലകള, ഇർഫാൻ, അസിസ്, മംഗൽപാടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. എം മുസ്തഫ, കരീം കുന്നിൽ തുടങ്ങിയവർ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here