കുമ്പള (www.mediavisionnews.in): ഒളയത്ത് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഒളയത്തെ മുഹമ്മദലി -അഫ്സ ദമ്പതികളുടെ മകന് അഫ്സല് (17)ആണ് മരിച്ചത്. വീടിന് സമീപത്തെ ഒരു വീട്ടിലേക്ക് ഇന്നലെ ഇഷ്ടിക കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചത്. തലപ്പാടിയിലെ ഉമ്മൂമ്മയുടെ വീട്ടിലാണ് അഫ്സല് താമസിച്ചിരുന്നത്.
തലപ്പാടി സ്കൂളില്‍ നിന്ന് ഇപ്രാവശ്യം പത്താംക്ലാസ് പാസായതായിരുന്നു. സ്കൂള്‍ അവധിയായതിനാലാണ് ഒളയത്തെ വീട്ടിലെത്തിയത്. പ്ലസ് വണ്‍ ക്ലാസ് ആരംഭിക്കാനിരിക്കെയാണ് മരണം തട്ടിയെടുത്തത്. ഷംന, സാജസിയ എന്നിവര്‍ സഹോദരങ്ങളാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.