തിരുവനന്തപുരം (www.mediavisionnews.in): ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് വിജയം. നാലര ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
37,334 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എപ്ലസ് കരസ്ഥമാക്കി. വിജയ ശതമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 97.84 ശതമാനമായിരുന്നു വിജയം. കൂടുതല്‍ വിജയശതമാനം പത്തനംതിട്ടയിലും കുറവ് വയനാടുമാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഓണ്‍ലൈനിലൂടെയാണ് ഫലം അറിയാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാരണം മൂന്ന് ഘട്ടങ്ങളായാണ് ഇത്തവണ മൂല്യ നിര്‍ണ്ണയം നടത്തിയത്.
സംസ്ഥാനസര്‍ക്കാരിന്റെ അഞ്ച് വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. ഫലം പി ആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയും അറിയാനാകും. എസ്എസ്എല്‍സി(എച്ച്‌ഐ), ടിഎച്ച്‌സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) എന്നിവയുടെ ഫലം sslchiexam.kerala.gov.in എന്ന ലിങ്കിലും ടിഎച്ച്എസ്എല്‍സി ഫലം thslcexam.kerala.gov.in എന്ന ലിങ്കിലും ലഭ്യമാവും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.