എന്‍ഡിഎക്ക് 200 സീറ്റ്, തൊട്ടു പിന്നാലെ 197 സീറ്റുമായി യുപിഎ, ഗുജറാത്തില്‍ കോണ്‍ഗ്രസിന് ആറ് സീറ്റ്; ബിശാല്‍ പോളിന്റെ തെരഞ്ഞെടുപ്പ് പ്രവചനം ഇങ്ങനെ

0
248

ന്യൂഡല്‍ഹി (www.mediavisionnews.in) ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടിംഗ് കഴിഞ്ഞതോടെ രാജ്യത്തെ പ്രധാന മാധ്യമങ്ങളെല്ലാം എക്സിറ്റ് പോളുകളുടെ ഫലം പുറത്ത് വിട്ടിരുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് വീണ്ടും അധികാരത്തിലെത്താനാവും എന്നാണ് പ്രവചിച്ചത്. എന്നാല്‍ ഈ എക്സിറ്റ് പോളുകളില്‍ നിന്ന് വ്യത്യസ്തമായാണ് പ്രമുഖ സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോളിന്റെ തെരഞ്ഞെടുപ്പ് പ്രവചനം.

ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും എന്‍ഡിഎയും യുപിഎയും തമ്മില്‍ നടക്കുക എന്നാണ് ബിശാല്‍ പോളിന്റെ പ്രവചനം. പ്രവചനം ഇങ്ങനെയാണ്, ബിജെപിക്ക് 169 സീറ്റുകളില്‍ മാത്രമേ ലഭിക്കൂ. ബിജെപി അടങ്ങുന്ന എന്‍ഡിഎ സഖ്യത്തിന് 200 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 133 സീറ്റുകള്‍ ലഭിക്കും. യുപിഎ മുന്നണി 197 സീറ്റുകള്‍ നേടും എന്നും പ്രവചിക്കുന്നു.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്നണികളിലില്ലാത്ത പ്രാദേശിക കക്ഷികളുടെ പിന്തുണ ഇരുമുന്നണികളും നേടെണ്ടി വരും എന്ന തരത്തിലാണ് ബിശാല്‍ പോളിന്റെ പ്രവചനം. പ്രാദേശിക കക്ഷികള്‍ 145 സീറ്റുകള്‍ നേടുമെന്നാണ് ഫലം.

രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് 42 സീറ്റുകള്‍ ലഭിക്കും. ബിജെപി 32 സീറ്റുകളില്‍ ഒതുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ ഒരു സീറ്റും നേടും. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 32 സീറ്റുകള്‍ ലഭിക്കുമ്പോള്‍ ഇടതുപക്ഷം ഒരു സീറ്റില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. ബിജെപിക്ക് അഞ്ചു സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റും ലഭിക്കും.ഗുജറാത്തില്‍ ബിജെപിക്ക് 20 സീറ്റും കോണ്‍ഗ്രസിന് 6 സീറ്റും ലഭിക്കുമെന്നുമാണ് പ്രവചനം.

മറ്റു പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ സീറ്റുകളെ കുറിച്ചുള്ള പ്രവചനം ഇങ്ങനെയാണ്

ആന്ധ്രപ്രദേശ്- വൈഎസ്ആര്‍ കോണ്‍ഗ്രസ് 14, ടിഡിപി 11

തമിഴ്നാട്- യുപിഎ 33, എന്‍ഡിഎ 5, മറ്റുള്ളവര്‍ 1

മഹാരാഷ്ട്ര- എന്‍ഡിഎ 26, യുപിഎ 22

ഹരിയാന- എന്‍ഡിഎ 5, യുപിഎ 4, മറ്റുള്ളവര്‍ 1

പഞ്ചാബ്- എന്‍ഡിഎ 2, യുപിഎ 10, മറ്റുള്ളവര്‍ 1

രാജസ്ഥാന്‍- ബിജെപി 15, കോണ്‍ഗ്രസ് 10

ആസാം- എന്‍ഡിഎ 7, യുപിഎ 5, മറ്റുള്ളവര്‍ 2

ബീഹാര്‍- എന്‍ഡിഎ 24, യുപിഎ 16

കര്‍ണാടക- എന്‍ഡിഎ 15, യുപിഎ 13

ഒഡീഷ- എന്‍ഡിഎ 4, കോണ്‍ഗ്രസ് 2, ബിജെപി 15

തെലങ്കാന- ടിആര്‍എസ് 14, എഐഎംഐഎം 1, കോണ്‍ഗ്രസ് 2, ബിജെപി 0

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here