ഉപ്പള പാലത്തിന്റെ കൈവരി നന്നാക്കിയില്ല, അപകടഭീതിയിൽ യാത്രക്കാർ

0
234

ഉപ്പള(www.mediavisionnews.in): ഉപ്പളപ്പുഴയുടെ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. ദേശീയപാതയിൽ വാമഞ്ചൂർ ചെക്ക് പോസ്റ്റിന് സമീപമാണ് പാലം. ഇരുവശങ്ങളിലുമുള്ള കൈവരികൾ തകർന്ന നിലയിലാണ്.

മാസങ്ങൾക്ക് മുൻപ് ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് മറിഞ്ഞിരുന്നു. ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. മീറ്ററുകളോളം ഇരുമ്പ് കൈവരിയും ഇത് ഉറപ്പിച്ച കോൺക്രീറ്റ് തൂണും അപകടത്തെത്തുടർന്ന് തകർന്നുവീണിരുന്നു.

എന്നാൽ ഈ ഭാഗം പുതുക്കിപ്പണിതിട്ടില്ല. പകരം ഫ്ലക്സ് ബോഡുകളും കമ്പിക്കഷണങ്ങളും ചേർത്ത് കെട്ടിവെച്ചിരിക്കുകയാണ്. മറുവശത്തും പാലത്തിന്റെ കൈവരി വാഹനമിടിച്ച് തകർന്നിട്ടുണ്ട്.

ചെറുതും വലുതുമായി നൂറുകണക്കിന് വാഹനങ്ങളാണ് ദേശീയപാതയിലെ ഈ പാലത്തിലൂടെ ദിനംപ്രതി കടന്നുപോകുന്നത്. കൈവരി നന്നാക്കാത്തതിനാൽ അപകട ഭീതിയിലാണ് കാൽനടയാത്രക്കാരുൾപ്പെടെയുള്ളവർ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here