ഉത്തര്‍പ്രദേശില്‍ 11 സീറ്റില്‍ ഉപതെരഞ്ഞെടുപ്പ്; മഹാസഖ്യം തുടരാന്‍ മായാവതിയും അഖിലേഷും

0
184

ഉത്തർപ്രദേശ് (www.mediavisionnews.in):   ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് എസ്പിയും ബിഎസ്പിയും ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യം തുടരും. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിത്ര ഫലം ഉണ്ടായില്ലെങ്കിലും സഖ്യം തുടരാന്‍ തന്നെയാണ് ഇരുനേതാക്കളുടേയും തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിലവില്‍ എംഎല്‍എമാരായ 11 പേരാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മഹാസഖ്യം ആയി തന്നെയാണ് ഇരു പാര്‍ട്ടികളും മത്സരിക്കുകയെന്നാണ് കരുതുന്നത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം തുടര്‍ന്നേക്കും.

എസ്പിയുമായുള്ള സഖ്യം തുടരുമെന്നാണ് ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി നടന്ന കൂടിക്കാഴ്ചയില്‍ മായാവതി വ്യക്തമാക്കിയിരുന്നു. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി.

മോഡി തരംഗം ആഞ്ഞുവീശിയ 2014ല്‍ ബിഎസ്പിക്ക് ഒരു എംപി പോലും ഉണ്ടായിരുന്നില്ല. ഇക്കുറി 10 സീറ്റുകള്‍ നേടാന്‍ മഹാസഖ്യം കാരണമായിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here