ഉജ്ജ്വല വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് സൗദി ഭരണാധികാരിയും കിരീടാവകാശിയും

0
244

റിയാദ്(www.mediavisionnews.in): പതിനേഴാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. ഇരുവരും മോദിക്ക് ആശംസാ സന്ദേശങ്ങളയച്ചു.

സൗദിയിലെ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ക്ഷേമവും പുരോഗതിയുമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ട്വീറ്റ് ചെയ്തു.

ഇരുവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് മോദിയും ട്വീറ്റ് ചെയ്തു. ഹൃദ്യമായ ആശംസകള്‍ക്ക് നന്ദി അറിയിച്ച മോദി, ഇന്ത്യയും സൗദിയും തമ്മില്‍ വിവിധ തലങ്ങളില്‍ നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞു. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഗുണമുണ്ടാകുന്ന തരത്തില്‍ ബന്ധം കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here