ആദ്യമഴക്ക്‌ ഉപ്പള ടൗണ്‍ തോടായെന്ന്‌ നാട്ടുകാര്‍

0
468

ഉപ്പള (www.mediavisionnews.in):  ആദ്യ മഴക്കു തന്നെ ഉപ്പള ടൗണില്‍ വെള്ളം കയറി. ഇനി ഒരു മഴ കൂടി ലഭിച്ചാല്‍ റോഡില്‍ക്കൂടി തോണി തുഴഞ്ഞു പോകാമെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഉപ്പള ടൗണിലെ ഓവുചാലുകളില്‍ മാലിന്യങ്ങള്‍ നിറച്ചതിനെത്തുടര്‍ന്നാണ്‌ മഴവെള്ളം റോഡില്‍ തളം കെട്ടി നില്‍ക്കുന്നതെന്നു പറയുന്നു.

റോഡരികില്‍ മാലിന്യങ്ങളുള്ളത്‌ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. മഴയെത്തുടര്‍ന്നു പ്രതാപ്‌ നഗറിലും പരിസരങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഒരു മഴ പെയ്‌തപ്പോള്‍ തന്നെ വെള്ളക്കെട്ട്‌, വൈദ്യുതി തടസ്സം എന്നിവ ഉണ്ടായപ്പോള്‍ തുടര്‍ച്ചയായി മഴ പെയ്‌താലുള്ള അവസ്ഥ എന്തായിരിക്കുമെന്നു നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

ഉപ്പള ടൗണില്‍ റോഡരികിലുള്ള ഓവുചാലുകള്‍ ശുചിയാക്കാന്‍ അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here