അമേഠിയിൽ പച്ചമുളക് ചിഹ്നത്തിൽ സരിതാ നായർ

0
483

അമേഠി(www.mediavisionnews.in): കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിതാ എസ്. നായരും സ്ഥാനാർഥി.

സ്വതന്ത്രയായാണ് മത്സരരംഗത്ത്. പച്ചമുളകാണ് സരിതയ്ക്ക്‌ അനുവദിച്ചിരിക്കുന്ന ചിഹ്നം. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാനാവാതിരുന്നതിനാൽ പത്രിക തള്ളി. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നൽകിയ പത്രികയും തള്ളിപ്പോയി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here