40 വര്‍ഷത്തിലധികമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ബിജെപി ഒന്നാമതെത്തി; യുഡിഎഫ് മൂന്നാം സ്ഥാനത്ത്

0
215

കോന്നി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഭരിക്കുന്ന 2 പഞ്ചായത്തുകളില്‍ ബിജെപി ഒന്നാമതെത്തി. 40 വര്‍ഷത്തിലധികമായി സിപിഎം ഭരിക്കുന്ന കലഞ്ഞൂര്‍ പഞ്ചായത്തില്‍ 259 വോട്ടുകളുടെ ലീഡാണ് ബിജെപിക്കു ലഭിച്ചത്. 7,141 വോട്ടുകള്‍ ബിജെപി നേടിയപ്പോള്‍ 6,882 വോട്ടുകള്‍ മാത്രമേ എല്‍ഡിഎഫിന് നേടാനായുള്ളൂ. യുഡിഎഫ് 3ാം സ്ഥാനത്തു പോയി.

മലയാലപ്പുഴ പഞ്ചായത്തില്‍ 4,167 വോട്ടുകളാണ് ബിജെപി സ്വന്തമാക്കിയത്. 3,903 വോട്ടുകളാണ് എല്‍ഡിഎഫിനു ലഭിച്ചത്. 264 വോട്ടുകളുടെ ഭൂരിപക്ഷം ബിജെപി നേടി. 3,149 വോട്ടുകള്‍ യുഡിഎഫും നേടി. എല്‍ഡിഎഫ് ഭരിക്കുന്ന ഏനാദിമംഗലം പഞ്ചായത്തില്‍ ഉള്‍പ്പെടെ 4 പഞ്ചായത്തുകളില്‍ ബിജെപി 2ാം സ്ഥാനത്തും എത്തി.

യുഡിഎഫ് ഭരിക്കുന്ന മൈലപ്ര, പ്രമാടം, കോന്നി പഞ്ചായത്തുകളാണ് മറ്റുള്ളവ. വള്ളിക്കോട്, അരുവാപ്പുലം, മൈലപ്ര, കോന്നി പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 3ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കോന്നിയില്‍ 7,253 വോട്ടുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 5,411 വോട്ടുകളുമായി ബിജെപി 2ാം സ്ഥാനത്ത് എത്തുകയും 4,768 വോട്ടുകള്‍ നേടി എല്‍ഡിഎഫ് 3ാം സ്ഥാനത്തേക്കും പോയി. 1842വോട്ടാണ് യുഡിഎഫിന്റെ ലീഡ്. വള്ളിക്കോട് പഞ്ചായത്തില്‍ 4,418 വോട്ടുകള്‍ നേടി ബിജെപി ഒന്നാമതെത്തി. 4,217 വോട്ടുകള്‍ യുഡിഎഫിനും 4,212 എല്‍ഡിഎഫിനും ലഭിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here