13 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

0
235

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് 13 ജില്ലകളില്‍ ഇന്ന് വൈകീട്ടോടെ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ റിപ്പോര്‍ട്ട്. കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കോഴിക്കോടും വയനാടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടകയിൽ നിന്ന് കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ മേഖലയാണ് മഴക്ക് കാരണം.

കാറ്റിന്‍റെ ഗതിയിലുണ്ടാകുന്ന വ്യതിയാനം കാരണം ഇന്ന് വൈകിട്ട് മുതൽ നാളെ പുലർച്ചെ വരെ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ ശക്തമായ മഴക്കാണ് സാധ്യത. മണിക്കൂറിൽ 40 – 45 കിമിവരെ വേഗത്തിലുള്ള കാറ്റ് പ്രതീക്ഷിക്കാം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here