ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ജൂണ്‍ ഒന്നു മുതല്‍ പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടകള്‍

0
199

നോയിഡ(www.mediavisionnews.in): ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ പെട്രോളുമില്ല. അടുത്ത മാസം മുതല്‍ ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടമകള്‍. ജൂണ്‍ ഒന്നാം തിയതി മുതലാണ് ഗ്രേറ്റര്‍ നോയിഡ ഈനടപടിയിലേക്ക് കടക്കുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നോയിഡയിലും പദ്ധതി നടപ്പിലാക്കും.

ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കാതിരിക്കാനുള്ള തീരുമാനത്തോട് ജനങ്ങളുടെ പ്രതികരണം എങ്ങിനെയെന്ന് കൂടി ആദ്യ രണ്ടാഴ്ച വിശദമായി പഠിക്കും. ഇതിന് ശേഷമാവും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടിപദ്ധതി വ്യാപിപ്പിക്കുക. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ യാത്രക്കാരുടെ ജീവന്‍ പരമാവധി രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here