കരിപ്പൂർ(www.mediavisionnews.in): നാലുവർഷത്തിന് ശേഷം സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പ് ജൂലൈ ആറ് മുതൽ വീണ്ടും കരിപ്പൂർ ഹജ്ജ് ഹൗസിൽ. ക്യാമ്പിെൻറ ഉദ്ഘാടനം ആറിന് ൈവകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അറിയിച്ചു. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും.
ജൂലൈ ഏഴിന് രാവിലെ 7.10നാണ് ആദ്യ ഹജ്ജ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പുറപ്പെടുക. 308 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇക്കുറി 10,464 പേരാണ് കരിപ്പൂരിൽനിന്ന് യാത്ര തിരിക്കുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വീണ്ടും അനുമതി ലഭിച്ചതോെടയാണ് ഹജ്ജ് സർവിസിന് അനുമതി ലഭിച്ചത്.
ഇക്കുറി കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി ഹജ്ജ് സർവിസും ക്യാമ്പും നടക്കും. കരിപ്പൂരിൽനിന്ന് സൗദി എയർലൈൻസ് 38 സർവിസ് നടത്തും. സൗദിയയുടെ അന്തിമ സമയപട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. നെടുമ്പാശ്ശേരിയിൽനിന്ന് ജൂലൈ 14ന് ഉച്ചക്ക് രണ്ടിനാണ് ആദ്യവിമാനം. എയർ ഇന്ത്യക്കാണ് അവിടെ കരാർ ലഭിച്ചിരിക്കുന്നത്. 340 തീർഥാടകർ വീതമുള്ള എട്ട് സർവിസാണ് കൊച്ചിയിൽനിന്നുണ്ടാവുക.
രണ്ട് വിമാനത്താവളങ്ങളിൽനിന്നും ഹാജിമാർ മദീനയിലേക്കാണ് പുറപ്പെടുക. അതിനാൽ ഇക്കുറി ക്യാമ്പിൽനിന്ന് ഇഹ്റാം കെട്ടൽ ഉണ്ടാകില്ല. ജിദ്ദയിൽനിന്നായിരിക്കും മടക്കം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.