തിരുവനന്തപുരം(www.mediavisionnews.in) : പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന്‍റെ പിറ്റേന്ന് പെട്രോള്‍, ഡീസല്‍ വില കൂടി. ഇന്നലെ പെട്രോളിന് ലിറ്ററിന് ഒന്‍പത് പൈസയും ഡീസലിന് 16 പൈസയും ഉയര്‍ന്നു.
കൊച്ചിയില്‍ പെട്രോളിന് 73.03 രൂപയായി. ഡീസലിന് 69.67 രൂപയും. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന കാലത്തും കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്തും ഇതേ രീതിയില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതാണ് പ്രധാനമായും ഇന്ധന വില ഉയരാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍ ബാരലിന് 72.23 ഡോളറാണ് ഇന്നത്തെ എണ്ണ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.