വോട്ടിങ്ങ് യന്ത്രം അട്ടിമറിക്കണമെങ്കില്‍ ഇത് സംഭവിക്കണം, കണ്ണൂര്‍ കളക്ടര്‍ വെളിപ്പെടുത്തുന്നു

0
214

കണ്ണൂര്‍ (www.mediavisionnews.in): ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടക്കാമുള്ള സാധ്യതയെന്താണെന്ന് വെളിപ്പെടുത്തി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി. രാഷ്ട്രീയ പാര്‍ട്ടികളും അണികളും തുടര്‍ച്ചയായി ഇവിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നതിനിടയിലാണ് കണ്ണൂര്‍ കളക്ടറുടെ കുറിപ്പ്.

രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ ഏജന്റുകള്‍, ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സേന, സംസ്ഥാന പൊലീസ്, ലോക്കല്‍ പൊലീസ് എന്നിവരെല്ലാം ഒന്നിച്ച് ഗൂഢാലോചന നടത്തിയാല്‍ മാത്രമേ ഇവിഎമ്മില്‍ തിരിമറികള്‍ നടക്കൂവെന്ന് മിര്‍ മുഹമ്മദ് അലി വ്യക്തമാക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ ഘടകവും ഉള്‍പ്പെടാതെ അത് സാധിക്കില്ലെന്നും മിര്‍ മുഹമ്മദ് അലി തന്റെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. അത് എളുപ്പത്തില്‍ നടക്കുമെന്ന് കരുതുന്നുണ്ടോയെന്നാണ് മിര്‍ മുഹമ്മദിന്റെ ചോദ്യം. കുറിപ്പന് രൂക്ഷമായ പ്രതികരിച്ചവര്‍ക്ക് മറുപടി നല്‍കാനും മിര്‍ മുഹമ്മദ് അലി ശ്രദ്ധിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here