വധു ഒളിച്ചോടി, വിവാഹം നടത്തിക്കൊടുത്ത പൂജാരിക്കൊപ്പം!

0
296

മധ്യപ്രദേശ് (www.mediavisionnews.in):  വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഒളിച്ചോടിയത്. മധ്യപ്രദേശിലെ ശിര്‍നോജ് ജില്ലയിലാണ് സംഭവം. സ്ഥലത്തെ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ വിനോദ് മഹാരാജിന്റെ കൂടെയാണ് യുവതി ഒളിച്ചോടി പോയത്.

മെയ് ഏഴിനായിരുന്നു മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് വിനോദ് മഹാജനായിരുന്നു മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം വധു സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നു.

മെയ് 23-ാം തിയതിയാണ് പൂജാരിക്കൊപ്പം യുവതി ഒളിച്ചോടി പോയത്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും 30,000 രൂപയും എടുത്താണ് യുവതി ഒളിച്ചോടിയത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here