‘ലൈവ്’ ആയി ജീവനുള്ള നീരാളിയെ തിന്നാന്‍ നോക്കി, പണി പാളി; വീഡിയോ

0
568

വ്‌ളോഗറായ (www.mediavisionnews.in): ലൈവ് വീഡിയോ സ്ട്രീമിംഗിനിടെ രസകരമായ സംഭവങ്ങള്‍ നടക്കുന്നതെല്ലാം സാധാരണമാണ്. ചിലപ്പോഴൊക്കെ ഇങ്ങനെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ വീഡിയോ കൂടുതല്‍ പ്രശസ്തമാകാനും ഉപകരിക്കാറുണ്ട്. ഇതുപോലെ തന്നെ ലൈവിനിടെ അക്കിടികളും പറ്റാറുണ്ട്.

എന്നാല്‍ ലൈവിനിടെ സംഗതി കയ്യില്‍ നിന്ന് പോയാലോ? അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനീസ് വ്‌ളോഗറായ യുവതി ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍ ശ്രമിക്കുന്നതാണ് വീഡിയോ.

ആദ്യമൊക്കെ യുവതി അല്‍പം ആത്മവിശ്വാസത്തില്‍ നില്‍ക്കുന്നുണ്ടെങ്കിലും സെക്കന്‍ഡുകള്‍ കൊണ്ട് സീന്‍ ആകെ മാറിമറിഞ്ഞു. നീരാളി യുവതിയുടെ മൂക്കിലും ചുണ്ടിലും കവളിലുമെല്ലാം ഇറുക്കാന്‍ തുടങ്ങി. അതിനെ വിടുവിക്കാന്‍ നടത്തുന്ന ആദ്യശ്രമങ്ങളെല്ലാം വിഫലമായി. അത്രയും ശക്തിയോടെയായിരുന്നു നീരാളി യുവതിയുടെ മുഖത്ത് ഇറുക്കിപ്പിടിച്ചിരുന്നത്.

അല്‍പസമയത്തിനകം യുവതി വേദന സഹിക്കാനാവാതെ കരഞ്ഞുതുടങ്ങി. സര്‍വശക്തിയുമെടുത്തി ആഞ്ഞുവലിച്ച് ഒടുവില്‍ അവരതിനെ മുഖത്തുനിന്ന് പറിച്ചെടുത്തു. മുഖത്ത് അവിടവിടെയായി മുറിഞ്ഞ് ചോര പൊടിയുന്നതും വീഡിയോയില്‍ കാണാം. പുറത്തുവന്ന് ഒരുദിവസത്തിനുള്ളില്‍ തന്നെ ഇരുപത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്, നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here