ലീഡ് നില 10 മണിയോടെ, ഫലങ്ങള്‍ ഉച്ചകഴിഞ്ഞ്; വിവിപാറ്റ് രസീതുകള്‍ അവസാനം എണ്ണാന്‍ തീരുമാനിച്ചതോടെ ഫലസൂചനകള്‍ നേരത്തെ തന്നെ

0
215

ന്യൂഡല്‍ഹി(www.mediavisionnews.in): വിവിപാറ്റ് മെഷീനുകളിലെ വോട്ടുകള്‍ അവസാനം എണ്ണിയാല്‍ മതിയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ രാവിലെ 10 മണിയോടെ വ്യക്തമാകും. ഉച്ചയ്ക്ക് ശേഷം ഫലങ്ങള്‍ വന്നുതുടങ്ങുമെന്നാണ് സൂചന. രാത്രിയ്ക്ക് മുമ്പ് മിക്ക മണ്ഡലങ്ങളിലെയും ഫലങ്ങള്‍ പുറത്തുവിടാനാകും.

അതിനുശേഷമാകും ഒരു നിയമസഭാ നിയോജക മണ്ഡലത്തിലെ ഏതെങ്കിലും 5 ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റ് രസീതുകള്‍ എണ്ണുക. അതിനാല്‍ തന്നെ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പിന്നെ വിവിപാറ്റ് രസീതുകളിലെ വോട്ടെണ്ണലിന് പ്രസക്തി ഉണ്ടാകില്ല.

അതേസമയം, രണ്ടായിരത്തില്‍ താഴെ വോട്ടുകളാണ് ഭൂരിപക്ഷമെങ്കില്‍ വിവിപാറ്റ് രസീതുകള്‍ നിര്‍ണ്ണായകമായെക്കാം.

വോട്ടെണ്ണൽ 10 മണിക്കൂർ നേരംകൊണ്ട് പൂർത്തിയാക്കിയാൽ മതിയെന്നാണ് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം. എങ്കിലും രാവിലെ 10 മണി മുതൽ ലീഡ് നില വ്യക്തമാകും. ഉച്ചകഴിയുന്നത് മുതൽ ഫലങ്ങളും വന്നു തുടങ്ങും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here