ഉത്തരാഖഢ്(www.mediavisionnews.in): രാജ്യത്താകമാനം മദ്രസകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവട് കൂടി അടുത്തിരിക്കുകയാണ് ആര്‍.എസ്.എസ്. ഉത്തരാഖഢിലെ ഹരിദ്വാര്‍ ജില്ലയിലാണ് ആദ്യ മദ്രസ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതിനു വേണ്ട ഭൂമി നേരത്തെ ഉടമപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദേവ ഭൂമി എന്ന് നാമകരണം ചെയ്യപ്പെട്ട സ്ഥലത്ത് കെട്ടിട നിര്‍മ്മാണം വൈകാതെ തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.
ആദ്യ ഘട്ടത്തില്‍ 50 പെണ്‍കുട്ടികള്‍ക്കാണ് മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച സിലബസില്‍ പ്രവേശനം നല്‍കുന്നത്. സംഘപരിവാറിന്‍റെ ഉപസംഘടനയായ മുസ്‍ലീം രാഷ്ട്രീയ മഞ്ചിന്‍റെ കീഴിലായിരിക്കും മദ്രസകള്‍ പ്രവര്‍ത്തിക്കുക.
മുസ്‍ലീം രാഷ്ട്രീയ മഞ്ചിന്‍റെ സംസ്ഥാന ചീഫ് സീമ ജാവേദ് പറയുന്നത് ഇങ്ങനെ; “പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് മദ്രസകള്‍ സ്ഥാപിക്കുന്നത്. സിലബസുകള്‍ ക്രമീകരിച്ചിരിക്കുന്നതും അദ്ദേഹത്തിന്‍റെ താല്‍പര്യപ്രകാരമാണ്. ഒരു കൈയ്യില്‍ ഖുര്‍ആനും മറു കൈയ്യില്‍ കമ്പ്യൂട്ടറുമെന്ന അദ്ദേഹം ആഗ്രഹിച്ച വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പിലാക്കാനൊരുങ്ങുന്നത്.”
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.