യുവരാജ് സിംഗ് വിരമിക്കുന്നു?

0
256

ദില്ലി (www.mediavisionnews.in):  2007ലെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില്‍ ആറും സിക്സ് പായിച്ച് കളി ആരാധകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിംഗ്. ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ ആയിരുന്നു.

ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായി മാറിയ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു. വാണിജ്യ ടൂര്‍ണമെന്റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ  ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

പഞ്ചാബില്‍ നിന്നുള്ള ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ ഇതിനായി ബിസിസിഐയുടെ അനുമതിക്കായി സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ പാഡണിഞ്ഞ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനവസരം ലഭിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പോകാന്‍ സാധിച്ചിരുന്നില്ല. ബിസിസിഐയ്ക്ക് കീഴിലുള്ള കളിക്കാരനാണെങ്കില്‍ പോകുന്നതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണ്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here