ദില്ലി(www.mediavisionnews.in): നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 30ന് വൈകീട്ട് ഏഴുമണിക്ക്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ട്വിറ്ററിലൂടെ സമയമടക്കമുള്ള കാര്യങ്ങള്‍ അറിയിച്ചത്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്ര മോദി ശനിയാഴ്ച രാഷ്ട്രപതിയെ കണ്ട് അവകാശപ്പെട്ടിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ ലോക നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ലെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാര്‍ അതിഥികളായെത്തിയിരുന്നു. നിരവധി ലോക നേതാക്കളെ ഉള്‍പ്പെടുത്തി കഴിഞ്ഞ തവണത്തേതിനേക്കാള്‍ വിപുലമായ രീതിയില്‍ ചടങ്ങുകള്‍ നടത്താനാണ് ഇത്തവണത്തെ നീക്കം.
പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടതിന് ശേഷം രാഷ്ട്രപതി മോദിയെ നിയുക്ത പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കാബിനറ്റ് മന്ത്രിമാരുടെ പേരുവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അമിത്ഷാ മന്ത്രിസഭയില്‍ രണ്ടാമനാകുമെന്നാണ് അഭ്യൂഹം. എന്നാല്‍ അദ്ദേഹം ബിജെപി അദ്ധ്യക്ഷനായി തന്നെ തുടരുമെന്ന സൂചനയുമുണ്ട്. അമിത്ഷാ മന്ത്രിസഭയുടെ ഭാഗമാകില്ലെങ്കില്‍ രാജ്‌നാഥ് സിംഗ് തന്നെയാകും രണ്ടാം എന്‍.ഡി.എയിലെ ആഭ്യന്തര മന്ത്രി.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അരുണ്‍ ജയ്റ്റ്‌ലി പുതിയ മന്ത്രിസഭയില്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന. നിതിന്‍ ഗഡ്കരിയുടെ പദവി സംബന്ധിച്ച ആര്‍എസ്എസ് നിര്‍ദ്ദേശങ്ങളും പരിഗണിക്കുമെന്നാണ് വിവരം. കേരളത്തില്‍ നിന്ന് രണ്ടുപേരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.