മുന്‍ ധനകാര്യ മന്ത്രി വി വിശ്വാനാഥ മേനോന്‍ അന്തരിച്ചു

0
550

കൊച്ചി(www.mediavisionnews.in): മുന്‍ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോന്‍ (92) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1987ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം.

മഹാരാജാസ് കോളേജിലെ പഠനകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനവും സ്വാതന്ത്ര്യ സമരവും നടത്തിയിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനിടെ കമ്യൂണിസവും സോഷ്യലിസവും അദ്ദേഹത്തെ ആകര്‍ഷിക്കുകയുണ്ടായി.

കൊച്ചിയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. 1940 കളിലും 1950 കളിലും പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം പങ്ക് വഹിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here