മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി; സര്‍ക്കുലര്‍ പുറത്തുവിട്ടു

0
525

കോഴിക്കോട്(www.mediavisionnews.in): മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്) കോളെജുകളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. കെ പി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഇത് നിയമമായി ഉള്‍പ്പെടുത്തി പുതിയ അധ്യായന വര്‍ഷത്തെ കോളെജ് കലണ്ടര്‍ തയ്യാറാക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.
മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here