മഞ്ചേശ്വരം തൂമിനാടിൽ ഹോട്ടലിനു നേരെ അക്രമം: പുലർച്ചെയെത്തിയ അക്രമിസംഘം ഹോട്ടൽ അടിച്ചു തകർത്തു

0
165

മഞ്ചേശ്വരം (www.mediavisionnews.in): കുഞ്ചത്തൂർ തൂമിനാട് ഹോട്ടലിനു നേരെ ഇരുട്ടിന്റെ മറവിൽ അജ്ഞാതരുടെ അതിക്രമം. തൂമിനാട് ദേശീയപാതയോരത്തെ അറബ്യൻ മെക്സിക്കോ എന്ന ഫാസ്റ്റ്ഫുഡ് സ്ഥാപനമാണ് ഇന്നലെ പുലർച്ചെയെത്തിയ അക്രമിസംഘം അടിച്ചു തകർത്തത്.

രാത്രി രണ്ടു മണിവരെ ഹോട്ടൽ ജീവനക്കാർ അകത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി രണ്ടരയോടെ ഹോട്ടൽ അടച്ചു പോയതായിരുന്നു. പുലർച്ചെ മൂന്നിന്റെയും അഞ്ചിന്റെയും ഇടയിലാണ് അക്രമം നടന്നതെന്നാണ് പ്രാഥമിക വിവരം.

പിൻവശത്തെ സി.സി ക്യാമറ തകർത്താണ് അക്രമം നടത്തിയത്. ഷെൽട്ടർ തകർക്കാനുണ്ടായ നീക്കവുമുണ്ടായി. മുന്നിലെ ഗ്ലാസ് കൊണ്ട് നിർമിച്ച കാബിൻ പൂർണ്ണമായും തകർത്തിരിക്കുകയാണ്. ക്യാഷ് കൗണ്ടറും വാതിലടക്കമുള്ളവയും അക്രമത്തിൽ തകർന്നിട്ടുണ്ട്.

ഇതിനു മുമ്പും ഇതേ സ്ഥാപനത്തിന് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. പ്രദേശത്ത് അടുത്ത കാലത്തായി ഇത്തരം അക്രമിസംഘങ്ങളുടെ അഴിഞ്ഞാട്ടം ഏറിവരികയാണ്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here