കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി. ബൂത്തിനകത്തുവെച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മോരോടും വോട്ടു ചോദിച്ചുവെന്നാണ് പരാതി.
എല്‍.ഡി.എഫ് ഇതുസംബന്ധിച്ച് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. കള്ളവോട്ട് നടന്നതെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട് റീ പോളിങ് നടത്തിയത്.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കല്യാശ്ശേരിയിലെ ബൂത്ത് നമ്പര്‍ 19, പിലാത്തറ യുപിസ്‌കൂളിലെ ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ലോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക്, കണ്ണൂര്‍ മണ്ഡലത്തിലെ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍, ധര്‍മ്മടത്ത് രണ്ട് ബൂത്തുകള്‍, തൃക്കരിപ്പൂര്‍ കൂളിയാട് ജി.എച്ച്.എസ് എന്നിവിടങ്ങളിലാണ് ഇന്ന് റീപോളിങ് നടക്കുന്നത്.
പോളിങ് നടക്കുന്ന സ്ഥലങ്ങളില്‍ കര്‍ശനമായ നിരീക്ഷണസംവിധാനങ്ങള്‍ ഒരുക്കിയതായി കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയും കാസര്‍കോട് കളക്ടര്‍ ഡോ. ഡി. സജിത്ബാബുവും അറിയിച്ചിട്ടുണ്ട്. ഇവിടെ വെബ്കാസ്റ്റിങും വീഡിയോ കവറേജുമുണ്ടാകും.
തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാകും പ്രിസൈഡിങ് ഓഫീസര്‍മാരായി ഉണ്ടാവുക. വില്ലേജ് ഓഫീസര്‍ റാങ്കിലുള്ളവരെ സെക്ടര്‍ ഓഫീസര്‍മാരായും ചുമതലപ്പെടുത്തി. ഏപ്രില്‍ 23ന് ഉണ്ടായിരുന്നതിനേക്കാള്‍ ഒരു ഉദ്യോഗസ്ഥന്‍ എല്ലാ ബൂത്തുകളിലും ഉണ്ടാവും.
ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ എല്ലായിടത്തും ഓരോ വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പര്‍ദ്ദ ധരിച്ച് മുഖാവരണവുമായി വോട്ട് ചെയ്യാനെത്തുന്നവരുടെ മുഖം പരിശോധിക്കും. കഴിഞ്ഞ തവണ വോട്ടെടുപ്പ് നടന്നപ്പോള്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.