ബുര്‍ഖ ധരിച്ചെത്തിയ മുസ്ലിം സ്ത്രീകളെ ലഖ്‌നൗ മെട്രോയിൽ കയറ്റിയില്ല

0
219

ലഖ്‌നൗ (www.mediavisionnews.in):  ബുര്‍ഖ ധരിച്ചെത്തിയ അഞ്ച് മുസ്ലിം സ്ത്രീകളെ ലഖ്‌നൗ മെട്രോയിൽ കയറ്റിയില്ല. ഒരേ കുടുംബത്തിലെ അംഗങ്ങളായ അഞ്ച് മുസ്ലിം സ്ത്രീകളെയാണ് ലഖ്‌നൗ മെട്രോയുടെ മൈവൈയ സ്റ്റേഷനിൽ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത്. 

സ്റ്റേഷനിൽ സ്ത്രീകളായ സുരക്ഷാ ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ മുസ്ലിം സ്ത്രീകളുടെ ദേഹപരിശോധന സാധ്യമല്ലെന്ന് പറഞ്ഞാണ് പുരുഷന്മാരായ സുരക്ഷാ ജീവനക്കാര്‍ ഇവരുടെ യാത്ര വിലക്കിയത്.

ഇതോടെ ഇവരുടെ യാത്ര മുടങ്ങി. ടിക്കറ്റുകള്‍ മടക്കിനല്‍കിയ ഇവര്‍ പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടു. യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മാസ് ഫവാസ് എന്ന കുടുംബാംഗം ലഖ്നൗ മെട്രോ റെയിൽ കോര്‍പ്പറേഷന് പരാതി നല്‍കി. 

പരാതി ലഭിച്ചതായി മെട്രോ റെയിൽ അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം നടക്കുന്നുണ്ടെന്നും ആരോപണം ശരിയാണോയെന്ന കാര്യം വേഗം തന്നെ കണ്ടെത്തുമെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here