റിയാദ്(www.mediavisionnews.in): പ്രവാസികള്‍ക്കുള്ള സ്പെഷ്യല്‍ ഇഖാമയ്ക്ക് സൗദി മന്ത്രാലയം അംഗീകാരം നല്‍കി. വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തിലുള്ള പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിക്കാണ് മന്ത്രി സഭയുടെ അംഗീകാരമായത്. പ്രത്യേക ആനുകൂല്യങ്ങളുള്ള പുതിയ തരം ഇഖാമ അഥവാ താമസ രേഖക്കായി പുതിയ കേന്ദ്രം സ്ഥാപിക്കും. ഈ കേന്ദ്രമാകും പ്രത്യേക ഇഖാമകള്‍ക്കുള്ള ഫീസടക്കം നിശ്ചയിക്കുക.
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അനുമതി. പുതിയ പദ്ധതി നടപ്പാക്കാന്‍ പ്രിവിലേജ്ഡ് ഇഖാമ സെന്റര്‍ സ്ഥാപിക്കും.
യൂറോപ്യന്‍ രീതിയിലുള്ള ഗ്രീന്‍ കാര്‍ഡിന് സമാനമാണ് പുതിയ തരം ഇഖാമകളുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍. ഇഖാമ നല്‍കുന്നതിനുള്ള നിബന്ധനകള്‍, സാമ്ബത്തിക നില പരിശോധിക്കല്‍, ഇഖാമക്ക് ഈടാക്കേണ്ട ഫീസ് എന്നിവ ഇഖാമ സെന്റര്‍ തീരുമാനിക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.