‘പ്രവചനം ശരിയായില്ലെങ്കിൽ ആത്മഹൂതി ചെയ്യും’: വാർത്താതാരമാകാൻ മാധ്യമങ്ങൾക്ക് സൽക്കാരം വാഗ്ദാനം ചെയ്ത ജ്യോതിഷി

0
203

തിരുവനന്തപുരം (www.mediavisionnews.in): തെരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തുന്നത് വാർത്ത നൽകാൻ മാധ്യമപ്രവർത്തകർക്ക് സൽക്കാരം വാഗ്ധാനം ചെയ്ത ഇരങ്ങാലക്കുട സ്വദേശി സജീവൻ സ്വാമി തിരുവനന്തപുരത്തെത്തി പ്രവചനം നടത്തി. യുപിഎ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലെത്തുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ് പ്രവചനം. 23 ന് ഫലം പുറത്തു വരുമ്പോൾ പ്രവചനം ശരിയായില്ലെങ്കിൽ ആത്മഹൂതി ചെയ്യുമെന്നും സജീവൻ സ്വാമി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽവെച്ചായിരുന്നു സ്വാമി പ്രവചനം നടത്താനിരുന്നത്. എന്നാൽ പ്രസ് ക്ലബ് വാർത്ത സമ്മേളനം റദ്ദ് ചെയ്തു.

വാർത്ത നൽകാൻ മാധ്യമപ്രവർത്തകർക്ക് മദ്യം ഉൾപ്പെടെ സൽക്കാരത്തിന് ക്ഷണിച്ചുള്ള സ്വാമിയുടെ കത്ത് പരസ്യമായതോടെ എക്‌സൈസ് അധികൃതർ സ്വാമിയുടെ പാർട്ടി വിലക്കിയിരുന്നു. മാധ്യമപ്രവർത്തകർക്ക് വേണ്ടി വമ്പൻ സൽക്കാരമായിരുന്നു ജ്യോതിഷി തീരുമാനിച്ചിരുന്നത്. മട്ടൻ ഫ്രൈ, ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, ചിക്കൻ, മട്ടൺ, ബീഫ് ബിരിയാണി, ചിക്കൻ കുഴിമന്തി ഉൾപ്പെടെ ഫുഡ് മെനുവിൽ ഉൾപ്പെടുത്തിയിരുന്നു.

ഇതിന്റെ കൂടെ ജോണിവാക്കറും ബിയറും ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ എക്‌സൈസ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിവരം ആരാഞ്ഞ് എക്‌സൈസ് സജീവനെ വിളിക്കുകയും പുറത്തു നിന്നുള്ള മദ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തൊട്ടുപിന്നാലെ സൽക്കാരം നടത്താൻ ഉദ്ദേശിച്ചിരുന്ന പങ്കജ് ഹോട്ടലിലേക്ക് വിളിച്ച് മദ്യം ഒഴിവാക്കാൻ സജീവൻ സ്വാമി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, തന്റെ അറിവേടെയായിരുന്നില്ല നോട്ടീസ് അച്ചടിച്ചതെന്നായിരുന്നു സജീവന്റെ വിശദീകരണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here