പ്രധാനവകുപ്പുകളില്‍ അടിമുടിമാറ്റം; മോദിയുടെ രണ്ടാം മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും

0
190

ന്യൂദല്‍ഹി (www.mediavisionnews.in): നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരില്‍ പ്രധാനപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെ മാറ്റിയാണ് മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായത്. ആദ്യമന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന നിര്‍മ്മലാ സീതാരാമന് പുതിയ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയുടെ റോളാണ്.

മുന്‍ വിദേശകാര്യസെക്രട്ടറിയായിരുന്ന എസ്.ജയശങ്കറാണ് ഈ ടേമില്‍ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗിനെ പ്രതിരോധമന്ത്രിയാക്കി.

അമിത് ഷായാണ് മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുക. കേരളത്തില്‍ നിന്നുള്ള മന്ത്രിയായ വി. മുരളീധരന് വിദേശകാര്യസഹമന്ത്രി സ്ഥാനവും പാര്‍ലമെന്ററികാര്യ സഹമന്ത്രിസ്ഥാനവുമുണ്ട്.

മന്ത്രിമാരും ബന്ധപ്പെട്ട വകുപ്പും ചുവടെ:-

പ്രധാനമന്ത്രി- നരേന്ദ്രമോദി (പൊതുഭരണം, നയതന്ത്രം)

പ്രതിരോധം- രാജ്‌നാഥ് സിംഗ്

ആഭ്യന്തരം- അമിത് ഷാ

ധനകാര്യം-നിര്‍മ്മലാ സീതാരാമന്‍

വിദേശകാര്യം- എസ് ജയശങ്കര്‍

ഗതാഗതം- നിതിന്‍ ഗഡ്കരി

കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ്- സദാനന്ദ ഗൗഡ

ഭക്ഷ്യം,പൊതുവിതരണം- രാംവിലാസ് പാസ്വാന്‍

കൃഷി,തദ്ദേശം- നരേന്ദ്രസിംഗ് തോമര്‍

നിയമം, വാര്‍ത്താവിതരണം- രവിശങ്കര്‍ പ്രസാദ്

ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രീസ്-ഹര്‍സിമ്രത് കൗര്‍

സാമൂഹ്യനീതി-താവര്‍ ചന്ദ് ഗെഹ്ലോട്ട്

എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ്- സുബ്രഹ്മണ്യം ജയശങ്കര്‍

മാനവവിഭശേഷി- രമേഷ് പൊക്രിയാല്‍

ആദിവാസിക്ഷേമം- അര്‍ജുന്‍ മുണ്ഡെ

വനിതാ-ശിശുക്ഷേമം, ടെക്‌സ്റ്റൈല്‍സ്-സ്മൃതി ഇറാനി

ആരോഗ്യം,കുടുംബക്ഷേമം- ഹര്‍ഷവര്‍ധന്‍

വനം,പരിസ്ഥിതി-പ്രകാശ് ജാവദേക്കര്‍

റെയില്‍വെ- പിയൂഷ് ഗോയല്‍

പെട്രോളിയം- ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂനപക്ഷക്ഷേമം-മുഖ്താര്‍ അബ്ബാസ് നഖ്‌വി

പാര്‍ലമെന്ററികാര്യം- പ്രഹ്ലാദ് ജോഷി

നൈപുണ്യവികസനം-മഹേന്ദ്രനാഥ് പാണ്ഡെ

വന്‍കിടവ്യവസായം-അരവിന്ദ് ഗണപത് സാവന്ത്

ഫിഷറീസ്- ഗിരിരാജ് സിംഗ്

ജലം-ഗജേന്ദ്രസിംഗ് ഷെഖാവത്ത്‌

കായികം- റിജിജു


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here