പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം; മുംബൈയെ പേടിപ്പിക്കുന്ന ചരിത്രം

0
472

ചെന്നൈ (www.mediavisionnews.in):  റൺറേറ്റിന്റെ ബലത്തിലാണെങ്കിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത് മുംബൈ ഇന്ത്യൻസാണ്. പക്ഷേ കിരീടം ലക്ഷ്യം വയ്ക്കുന്ന മുംബൈയെ പേടിപ്പിക്കുന്നത് ചരിത്രമാണ്. ഗ്രൂപ്പ് മൽസരങ്ങൾക്കൊടുവിൽ പോയിന്റ് പട്ടികയുടെ തലപ്പത്തെത്തിയവർ ഐപിഎൽ കിരീടത്തിലേക്കെത്തിയത് ഇതുവരെ 2 തവണ മാത്രമാണ്.

ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസും 2017ൽ മുംബൈയും. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതായ ബാംഗ്ലൂരും ഡൽഹിയും പഞ്ചാബുമെല്ലാം മുൻപ് പ്ലേഓഫിൽ തട്ടിവീണവരാണ്. കഴിഞ്ഞ 11 സീസണുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ ടീമുകളുടെ അവസ്ഥ പിന്നീട് ഇങ്ങനെ ആയിരുന്നു.

2008: രാജസ്ഥാൻ റോയൽസ് – ചാംപ്യൻസ്

2009: ഡൽഹി ഡെയർഡെവിൾസ്– സെമിയിൽ തോൽവി

2010: മുംബൈ ഇന്ത്യൻസ്– ഫൈനലിൽ തോൽവി

2011: റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ– ഫൈനലിൽ തോൽവി

2012: ഡൽഹി ഡെയർഡെവിൾസ്– നാലാംസ്ഥാനം

2013: ചെന്നൈ സൂപ്പർ കിങ്സ്– ഫൈനലിൽ തോൽവി

2014: കിങ്സ് ഇലവൻ പഞ്ചാബ്– ഫൈനലിൽ തോൽവി

2015: ചെന്നൈ സൂപ്പർ കിങ്സ്– ഫൈനലിൽ തോൽവി

2016: ഗുജറാത്ത് ലയൺസ്– നാലാംസ്ഥാനം

2017: മുംബൈ ഇന്ത്യൻസ്– ജേതാക്കൾ

2018: സൺറൈസേഴ്സ് ഹൈദരാബാദ്– ഫൈനലിൽ തോൽവി

‘തല’പ്പത്ത് ചെന്നൈ

കൂടുതൽ കാലം ഐപിഎൽ പോയിന്റ് പട്ടികയുടെ തലപ്പത്തിരുന്ന ടീമെന്ന നേട്ടം ചെന്നൈ സൂപ്പർകിങ്സ് സ്വന്തമാക്കി. ഇത്തവണ 27 ദിവസം പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പർകിങ്സ്, കഴിഞ്ഞ 12 സീസണുകളിലായി 105 ദിവസം ഒന്നാംസ്ഥാനം നിലനിർത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here