ന്യൂദല്‍ഹി(www.mediavisionnews.in): ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പില്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നമാണ് സ്റ്റോറേജ്. നിരവധി ഗ്രൂപ്പുകളില്‍ നിന്നും അല്ലാതെ പേഴ്‌സണലായും വരുന്ന മെസേജുകള്‍ പലപ്പോഴും സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്.
ഇതിന് പരിഹാരം എന്നവണ്ണം വാട്‌സ് ആപ്പ് തന്നെ ഒരു ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളില്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ നേരത്തെ തന്നെ ഐഒഎസ് പതിപ്പിലുണ്ട്. വാട്‌സ് ആപ്പില്‍ വരുന്ന ചിത്രങ്ങള്‍, വിഡിയോകള്‍, ചാറ്റുകള്‍ എന്നിവയുടെ സൈസ് എത്രയുണ്ടെന്ന് ഈ ഫീച്ചറിന്റെ സഹായത്തോടെ കണക്കാക്കാന്‍ സാധിക്കും. അതില്‍ വേണ്ടതും വേണ്ടത്തതും പെട്ടെന്ന് വേര്‍ത്തിരിച്ച് നീക്കം ചെയ്യാനും ഇതുവഴി സാധിക്കും.
ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ വാട്‌സ് ആപ്പിന്റെ സെറ്റിങ്‌സില്‍ നിന്നും ഡേറ്റാ ആന്‍ഡ് സ്റ്റോറേജ് എടുക്കുക. ശേഷം സ്റ്റോറേജ് യൂസേജ് തിരഞ്ഞെടുക്കുക. ഇവിടെ ചാറ്റ് സ്റ്റോറേജ് എത്രത്തോളമുണ്ടെന്ന് കാണാന്‍ കഴിയും.
ടെക്സ്റ്റ്, ലൊക്കേഷന്‍, ഓഡിയോ, വിഡിയോ, ഡോക്യുമെന്റ് ഫയലുകള്‍ തുടങ്ങിയവ എല്ലാം ഓരോന്നായി രേഖപ്പെടുത്തി കാണാനാകും. സ്റ്റോറേജ് നോക്കിയിട്ട് വേണ്ടാത്ത ഫയലുകള്‍ നീക്കം ചെയ്യാം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.