പാര്‍ട്ടിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ ബി.ജെ.പി വഴിയൊരുക്കും: സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന നേതൃത്വം

0
230

തിരുവനന്തപുരം(www.mediavisionnews.in): അബ്ദുള്ളക്കുട്ടിയുടെ മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റിനെ സ്വാഗതം ചെയ്ത് ബി.ജെ.പി. ബി.ജെ.പിക്ക് ആരോടും അയിത്തമില്ലെന്ന് സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത്ത്.

ബി.ജെ.പിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്നും ഇക്കാര്യം മേല്‍ഘടകവുമായി ചര്‍ച്ച ചെയ്യുമെന്നും രജ്ഞിത് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരമാണെന്നായിരുന്നു മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞത്.

മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ അദ്ദേഹം തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.

നരേന്ദ്രമോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും നരേന്ദ്രമോദിയെ ആരും ശ്രദ്ധിക്കപ്പെടാത്ത കാലത്ത് അദ്ദേഹത്തെ കുറിച്ച് പറഞ്ഞയാളാണ് താനെന്നും ഇത് ആലോചിച്ച് ഉറപ്പിച്ച് എഴുതിയതാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

അതേസമയം താങ്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നോ എന്ന ചോദ്യത്തിന് വെറുതെ എന്നെ കുഴപ്പത്തിലാക്കരുത് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദിയ പ്രശംസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അബ്ദുള്ളക്കുട്ടിക്കെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അംഗം എ.എം രോഹിത് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലും പറയുവാനാവില്ലെന്നും ഇത്തരം മോദിഭക്തരെ ഒരു നിമിഷംപോലും വച്ച് പുലര്‍ത്തരുതെന്നുമായിരുന്നു രോഹിത് പറഞ്ഞത്.

‘എ.പി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യന്‍ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണെന്നും അത് നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണെന്നും രോഹിത് പറഞ്ഞഇരുന്നു.

കോണ്‍ഗ്രസില്‍ നിന്നും പോകാന്‍ ഉദ്ദേശിക്കുന്നണ്ടെങ്കില്‍ പെട്ടെന്ന് പോകണമെന്നും പഴയ കൂടാരത്തിലേക്കൊണെങ്കിലും മോദി കൂടാരത്തിലെക്കൊണെങ്കിലും ഞങ്ങള്‍ക്ക് രണ്ട് കൂടാരവും തുല്യമാണെന്നും രോഹിത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here