മുംബൈ(www.mediavisionnews.in): പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന് അവകാശപ്പെട്ട് ജാമ്യത്തിലിറങ്ങിയ ലേഗാവ് സ്ഫോടനക്കേസ് പ്രതിയും ഇപ്പോള്‍ ബി.ജ.പി. എംപിയുമായ പ്രഗ്യാ സിങ് ഠാക്കൂര്‍ വീല്‍ ചെയര്‍ ഒഴിവാക്കി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഘപരിവാര്‍ വാദങ്ങളെ ചോദ്യം ചെയ്യുന്ന യൂട്യൂബ് വീഡിയോകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകനും വീഡിയോ ബ്ലോഗറുമായ ധ്രുവ് റാഠിയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
‘ എന്താണ് ആ വീല്‍ചെയറിന്റെ ആവശ്യം? ഇത് ജനങ്ങളെ വിഡ്ഢിയാക്കാനുള്ള മറ്റൊരു നാടകമാണോ?’ എന്നും ധ്രുവ് റാഠി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. പ്രഗ്യാ സിങ് ആരുടെയും സഹായമില്ലാതെ വീല്‍ ചെയറില്‍ നിന്ന് ഇറങ്ങി നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ധ്രുവ് റാഠി പുറത്തുവിട്ട വീഡിയോയിലുള്ളത്
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.