നിപ ബാധിച്ച് മരിച്ച സാബിത്തിന്റെ കൈയില്‍ വവ്വാലിന്റെ രക്തം പറ്റിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍

0
479

കോഴിക്കോട് (www.mediavisionnews.in): നിപ ബാധിച്ച് സംസ്ഥാനത്ത് ആദ്യം മരണപ്പെട്ട പേരാമ്പ്ര സ്വദേശിയായ സാബിത്ത് അപകടത്തില്‍പ്പെട്ട വവ്വാലിനെ കൈകൊണ്ട് എടുത്ത് മാറ്റിയിരുന്നുവെന്നും വവ്വാലിന്റെ രക്തം സാബിത്തിന്റെ ശരീരത്തില്‍ പുരണ്ടിരുന്നുവെന്നും വെളിപ്പെടുത്തല്‍.

സൂപ്പിക്കട നിവാസിയും നിപ ബാധിച്ച് മരിച്ച മൂസയുടെ സുഹൃത്തുമായ ബീരാന്‍ കുട്ടിയാണ് ഇക്കാര്യം മീഡിയാ വണ്ണിനോട് വെളിപ്പെടുത്തിയത്. ഒരു ബൈക്ക് യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട വവ്വാലിനെ സാബിത്ത് രക്ഷിക്കുന്നതിനായി റോഡരികിലേക്ക് മാറ്റുകയായിരുന്നുവെന്ന് ബീരാന്‍ കുട്ടി പറയുന്നു.

നിപ കാലത്ത് മരണപ്പെട്ടവരുമായി അടുത്ത് ഇടപഴകിയതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുന്നയാളാണ് ബീരാന്‍കുട്ടി. ഇക്കാര്യം പറയാതിരുന്നതിനാല്‍ ആരോഗ്യ വിദഗ്ധരുടെ പരിശോധനയിലും ഈ വിഷയം ഉള്‍പ്പെട്ടിരുന്നില്ല.

സാബിത്തിന് നിപ പകര്‍ന്നത് വവ്വാലിലൂടെയാണെന്ന് ആരോഗ്യ വിദ്ഗധര്‍ പറഞ്ഞിരുന്നെങ്കിലും ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമായിരുന്നില്ല. നിപ ബാധിച്ച് സാബിത്തിന്റെ ഉപ്പയും സഹോദരനും മരണപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here