ദേശീയ പാതാ വികസനം: കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കി

0
231

ന്യൂഡല്‍ഹി(www.mediavisionnews.in): ദേശീയ പാതാ വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ദേശീയ പാതാ വികസനത്തില്‍ കേരളത്തോട് വിവേചനം കാണിച്ചില്ല. ഭൂമി ഏറ്റെടുക്കലാണ് കേരളത്തിലെ പ്രധാന വിഷയമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

മുഖ്യമന്ത്രിയടക്കമുള്ളവര്‍ കേരളത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയടക്കമുള്ള നേതാക്കള്‍ നടത്തിയ നീക്കങ്ങള്‍ തെളിവ് സംഹിതം മാധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി
. ഇതിനുപിന്നാലെയാണ് കേരളത്തെ ഒഴിവാക്കിയ തീരുമാനം കേന്ദ്രം റദ്ദാക്കിയത്.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here