തൊക്കോട്ട് മേൽപ്പാലം ജൂൺ 10-ന് തുറക്കുമെന്ന് ചീഫ് പ്രോജക്ട് ഡയറക്ടർ

0
227

മംഗളൂരു(www.mediavisionnews.in): ദേശീയപാത 66-ൽ കഴിഞ്ഞ എട്ടുവർഷമായി പണിനടക്കുന്ന തോക്കോട്ടു മേൽപ്പാലം ജൂൺ 10ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപനം. നിലവിലെ എം.പി. നളിൻകുമാർ കട്ടീൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പലതവണ ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ച മേൽപ്പാലമാണിത്.

അതിനിടെയാണ് നിർമാണം ഏറ്റെടുത്ത നവയുഗ കമ്പനി ചീഫ് പ്രോജക്ട് ഡയറക്ടർ ശങ്കർറാവു പണി അഞ്ചുദിവസത്തിനകം പൂർത്തിയാക്കി ജൂൺ 10ന് മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. രാത്രിയും പകലുമായി പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

കണ്ണൂർ വിമാനത്താവളം വരുന്നതിന്‌ മുന്നേ മംഗളൂരു വിമാനത്താവളത്തെയാണ് കണ്ണൂരുകാരും കാസർകോട്ടുകാരും ആശ്രയിച്ചിരുന്നത്. ദേശീയപാതയിൽ തൊക്കോട്ടുള്ള മേൽപ്പാല നിർമാണവും അതുവഴിയുള്ള ഗതാഗതക്കുരുക്കും മംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്‌. ഗതാഗതക്കുരുക്കിൽ പെട്ടവർക്ക് വിമാനം നഷ്ടപ്പെടുകവരെയുണ്ടായിട്ടുണ്ട്. അതിനൊക്കെ പരിഹാരമായാണ് തൊക്കോട്ട് മേൽപ്പാലം ജൂൺ 10ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് കമ്പനി ചീഫ് പ്രോജക്ട് ഡയറക്ടറുടെ പ്രഖ്യാപനം വന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here