തൃക്കരിപ്പൂരില്‍ കള്ളവോട്ട് തെളിഞ്ഞെന്ന് മീണ, സിപിഎം പ്രവർത്തകനെതിരെ കേസ്

0
252

തിരുവനന്തപുരം(www.mediavisionnews.in): തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകൻ കെ. ശ്യാംകുമാറിനെതിരെ കേസെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസറുടെ നിർ‍േദശം. പ്രഥമദൃഷ്ട്യാ കള്ളവോട്ടെന്ന് തെളിഞ്ഞുവെന്ന് ടിക്കാറാം മീണ പറഞ്ഞു.

പോളിങ് ഉദ്യോഗസ്ഥരെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍േദശം നൽകി. പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത മൂന്ന് സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തിരുന്നു.

ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കല്യാശേരി പുതിയങ്ങാടിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന ആരോപണത്തിൽ രണ്ടുപേരുടെ മൊഴി കലക്ടര്‍ രേഖപ്പെടുത്തി. തളിപ്പറമ്പില്‍ 28 പ്രവാസി വോട്ടുകള്‍ യുഡിഎഫ് കള്ളവോട്ടാക്കിയെന്ന സിപിഎം ആരോപണത്തെ പ്രതിരോധിച്ച് ലീഗ്. പട്ടികയിലുള്ള മൂന്നു വോട്ടര്‍മാരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കി.

കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി.സലീന, മുൻ അംഗം കെ.പി.സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. പിലാത്തറ എയുപി സ്കൂളിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ ഇവര്‍ കള്ളവോട്ട് ചെയ്യുന്നത് വിഡിയോ ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. ആള്‍മാറാട്ടം, മറ്റൊരാളുടെ തിരഞ്ഞെടുപ്പവകാശം ഹനിക്കല്‍ തുടങ്ങി ഒരുവര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. കല്യാശേരി പുതിയങ്ങാടിയിൽ കള്ളവോട്ടു ചെയ്തുവെന്ന് ആരോപമുയര്‍ന്ന മുഹമ്മദ് ഫായിസ്, ആഷിഖ് എന്നിവരുടെ മൊഴി കാസര്‍കോട് കലക്ടര്‍ രേഖപ്പെടുത്തി. ഒന്നിലധികം തവണ ബൂത്തിൽ പ്രവേശിക്കാനുണ്ടായ സാഹചര്യമാണ് പ്രധാനമായും അന്വേഷിച്ചത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റുരണ്ടുപേരെ കൂടി ചോദ്യംചെയ്തശേഷം റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസര്‍ക്ക് നല്‍കും

തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തിൽ പ്രവാസികളുടെപേരില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം പുറത്തുവിട്ട പട്ടികയിലെ മൂന്നുപേരെയാണ് ലീഗ് നേതൃത്വം ഹാജരാക്കിയത്. എം. സാബിത്ത്, എം. മുഹമ്മദ് അൻവർ, കെ.വി. താജുദ്ദീൻ എന്നിവര്‍ സിപിഎം ആരോപണം നിഷേധിച്ചു. പട്ടികയിലെ എം. ഷബീർ വോട്ട് ചെയ്ത ശേഷം ഗൾഫിൽ മടങ്ങിയതിന്‍റെ യാത്രാരേഖകളും ലീഗ് പുറത്തുവിട്ടു. പട്ടികയിലുള്ള ബാക്കിയുള്ളവരെക്കുറിച്ച് പരിശോധിച്ച് വരുന്നതായും ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here