തളിപ്പറമ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സിപിഎം

0
523

പാമ്പുരുത്തി(www.mediavisionnews.in): തളിപ്പറമ്പിലെ കള്ളവോട്ടിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. യുഡിഎഫ് പ്രവർത്തകർ ഒന്നിലേറെ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സിപിഎം പുറത്ത് വിട്ടത്. പാമ്പുരുത്തിയിലെ ബൂത്ത് കയ്യേറാൻ ശ്രമം നടന്നുവെന്നും സിപിഎം ആരോപിച്ചു. എൽഡിഎഫ് ബൂത്ത് ഏജന്റിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ  മജീദ് പ്രതികരിച്ചു. അനസ് കെ, മുബശിർ ,  സാദിഖ് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here