ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. പ്രചാരണ വാഹനത്തില്‍ കയറി യുവാവ് അദ്ദേഹത്തിന്റെ മുഖത്തടിച്ചു. മോട്ടി നഗര്‍ പ്രദേശത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണിത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.