ജനവിധി 2019:LIVE BLOG

0
236

23 May, 07:36 AM

പ്രതിപക്ഷ പാർട്ടി സഖ്യത്തിന് സെക്കുലർ ഡമോക്രാറ്റിക്ക് ഫ്രണ്ട് എന്ന് പേര് നല്‍കാന്‍ തീരുമാനം

പ്രതിപക്ഷ പാർട്ടി സഖ്യത്തിന് സെക്കുലർ ഡമോക്രാറ്റിക്ക് ഫ്രണ്ട് എന്ന് പേര് നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാഹചര്യം ഒരുങ്ങിയാല്‍ പ്രതിപക്ഷ സഖ്യം എസ്ഡിഎഫ് എന്ന പേരില്‍ രാഷ്ട്രപതിയെ സമീപിക്കും.

23 May, 07:18 AM

എക്സിറ്റ്പോള്‍ ഫലങ്ങള്‍ ഇങ്ങനെ…

 ജനവിധി ഇന്ന്; വോട്ടെണ്ണല്‍ അല്‍പസമയത്തിനകം തുടങ്ങും LIVE BLOG


എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം ബിജെപിക്ക് അനുകൂലമായ രീതിയിലായിരുന്നു വന്നിരുന്നത്.

ന്യൂസ് 24 – ചാണക്യ പോള്‍ – എന്‍.ഡി.എ 350 സീറ്റ്, യു.പി.എ 95

ഇന്ത്യടുഡേ – ആക്സിസ് പോള്‍ – എന്‍.ഡി.എ 365 സീറ്റ്, യു.പി.എ 108 വരെ

ന്യൂസ് എക്സ് – നേതാ പോള്‍ എന്‍.ഡി.എ 242 സീറ്റ്, യു.പി.എ 165

എബിപി – സിഎസ്ഡിഎസ് പോള്‍ എന്‍.ഡി.എ 277 സീറ്റ്, യു.പി.എ 130, മറ്റുള്ളവര്‍ 135


23 May, 06:59 AM

തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നുവെന്ന് കുമ്മനം

തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നുവെന്ന് കുമ്മനം. ഇതിനെ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കുമ്മനം

ആദ്യം എണ്ണുക തപാല്‍വോട്ടും സര്‍വീസ് വോട്ടുകളുമാണ്.543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്

23 May, 06:51 AM

വിവി പാറ്റുകളും എണ്ണും

ഇവിഎമ്മിന് ശേഷം നിശ്ചിത വിവിപാറ്റുകളും എണ്ണും. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തിലെ വിവിപാറ്റാണ് എണ്ണുക. വിവിപാറ്റ് എണ്ണുന്നത് അവസാനമായിരിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനം വൈകാനാണ് സാധ്യത. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here