തിരുവനന്തപുരം(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 19 സീറ്റുകള്‍ വരെ നേടാനാകുമെന്ന് യുഡിഎഫ് വിലയിരുത്തൽ. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി വോട്ടര്‍മാരെ വെട്ടിമാറ്റിയെന്ന് യുഡിഎഫ് ആരോപിച്ചു. വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചതാണ് കള്ളവോട്ടിന് കാരണമായതെന്നും യുഡിഎഫ് ആരോപിക്കുന്നു.
പാലക്കാട് ഒഴികെയുളള മണ്ഡലങ്ങളിലെല്ലാം യുഡിഎഫിന് വിജയ പ്രതീക്ഷയാണ്. 2014 നേക്കാൾ മികച്ച വിജയം നേടാനാകും. യുഡിഎഫിന് അനുകൂലമായ ലക്ഷകണക്കിന് വോട്ടുകൾ അവസാന നിമിഷം വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി. ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഇത് ചെയ്തത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരെ കണ്ടെത്തി പരാതി നല്‍കാൻ യുഡിഎഫ് മുൻകൈ എടക്കും.
വോട്ട് ചെയ്യാനുള്ള സമയം പുനക്രമീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ദീര്‍ഘിപ്പിച്ച സമയത്താണ് കള്ളവോട്ടുകള്‍ ചെയ്യുന്നതെന്നാണ് യുഡിഎഫ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കെ പി സി സി നേതൃയോഗവും രാഷ്ട്രീയകാര്യസമിതിയും നാളെ ചേരുന്നുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.