കേരളത്തിന് ലഭിച്ച മന്ത്രിസ്ഥാനം മോദിയുടെ ഔദാര്യം; മലയാളികള്‍ക്ക് വികസനം വേണ്ട, മതേതരത്വം മതിയെന്നും ബി. ഗോപാലകൃഷ്ണന്‍

0
189

തൃശൂര്‍(www.mediavisionnews.in): നരേന്ദ്ര മോദിയുടെ ഔദാര്യമാണ് കേരളത്തിന് ലഭിച്ച മന്ത്രിസ്ഥാനമെന്ന് ബി.ജെ.പി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. കേരളത്തിന് മന്ത്രിസ്ഥാനത്തിനും അത് ആവശ്യപ്പെടാന്‍ പാര്‍ട്ടി നേതൃത്വത്തിനും ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുള്ളവര്‍ മൂന്നു നേരവും മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ. ഇവിടെ വികസനം വേണ്ട, മതേതരത്വം മതി. ബിജെപിയുടെ പരാജയത്തിന്റെ ഒരു കാരണം മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും ഇടതു – വലതു മുന്നണികളുമാണ്. സംഘടിത ന്യൂനപക്ഷ വോട്ടും പരാജയത്തിലേക്ക് നയിച്ചു.

ക്രൈസ്തവ സഭ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ബോധപൂര്‍വ ശ്രമം നടത്തി. വത്തിക്കാന്റെ സ്വാധീനവും ഇതിനു പിന്നിലുണ്ട്. കഴിഞ്ഞ തവണ മോദി സര്‍ക്കാരില്‍ നിന്ന് കോടികളാണ് ക്രൈസ്തവ സഭ നേടിയെടുത്തത്. തിരുവനന്തപുരത്ത് വിജയം ഉറപ്പായിരുന്ന കുമ്മനം രാജശേഖരനെ ഇടതു മുന്നണി ക്രോസ് വോട്ട് ചെയ്താണ് തോല്‍പിച്ചതെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here