കരിപ്പൂർ വിമാനത്താവളത്തിൽ 3.5 കിലോ സ്വർണ്ണവുമായി കാസര്‍കോട് സ്വദേശികളടക്കം 5 പേര്‍ പിടിയില്‍

0
241

കോഴിക്കോട്(www.mediavisionnews.in): കരിപ്പൂർ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ കാസർകോട് സ്വദേശികളിൽ നിന്നടക്കം 1.15 കോടി രൂപയുടെ 3.5 കിലോ ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.
കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽനിന്നെത്തിയ കാസർകോട് സ്വദേശികളായ പുതിയകണ്ടം ശുഹൈബ്, മുഹമ്മദ് ഇൻസമാം, മലപ്പുറം വഴിക്കടവ് സ്വദേശി റിയാസ്, ബഹ്റൈനിൽ നിന്ന് എത്തിയ വടകര സ്വദേശി അഷ്റഫ് ഉസ്മാൻ, അബുദാബിയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി മുസ്താഖ് എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

മിശ്രിത രൂപത്തിലും മറ്റുമാണ് ഒളിപ്പിച്ചിരുന്നത്. അസിസ്റ്റന്റ് കമ്മീഷണർമാരായ സുരേന്ദ്രനാഥ്, ഡി എൻ പന്ദ്, സൂപ്രണ്ടുമാരായ കെ വി രാജേഷ്, രഞ്ജി വില്യം, ഇൻസ്പെക്ടർമാരായ ഗോപിനാഥ്, അഭിലാഷ്, സൗരഭ്, രവീന്ദർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here