കനത്ത ചൂടില്‍ കാര്‍ തണുപ്പിക്കാന്‍ ‘ചാണക പ്രയോഗം’; അഹമ്മദാബാദില്‍ നിന്നൊരു അപൂര്‍വ്വ ദൃശ്യം!

0
258

അഹമ്മദാബാദ് (www.mediavisionnews.in):  രാജ്യത്ത് അനുദിനം ചൂട് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യരും മൃഗങ്ങളുമടക്കമുള്ള ജീവജാലങ്ങള്‍ കനത്ത ചൂടില്‍ വലയുകയാണ്. ഈ ചൂടില്‍ നിന്ന് വാഹനത്തെ തണുപ്പിക്കാന്‍ അഹമ്മദാബാദ് സ്വദേശിയുടെ ചാണക പ്രയോഗമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ടൊയോട്ട കൊറോള കാറാണ് ചൂടില്‍ നിന്ന് സംരക്ഷിക്കാന്‍ ചാണകം കൊണ്ട് മെഴുകിയത്.

രൂപേഷ് ഗൗരങ്ക ദാസ് എന്നയാളാണ് ചാണകം പുരട്ടിയിരിക്കുന്ന കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. ‘ചാണകത്തിന്റെ ഏറ്റവും മികച്ച ഉപയോഗം. അഹമ്മദാബാദിലെ 45 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നിന്ന് കാര്‍ സംരക്ഷിക്കാന്‍ സേജല്‍ എന്നയാള്‍ അവരുടെ കാര്‍ മുഴുവന്‍ ചാണകം മെഴുകി’ എന്നാണ് രൂപേഷ് ഗൗരങ്ക ദാസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ പോസ്റ്റിന്റെ ആധികാരികത വ്യക്തമല്ല. തനിക്ക് ഫോര്‍വേഡ് ചെയ്ത് കിട്ടിയ പോസ്റ്റ് ആണിതെന്നാണ് രൂപേഷ് പോസ്റ്റിന്റെ കമന്റില്‍ പറയുന്നത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. എന്നിരുന്നാലും ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here