കടലേറ്റഭീഷണിയിൽ മൂസോടി അദീക്കയിലെ കുടുംബങ്ങൾ

0
486

മഞ്ചേശ്വരം(www.mediavisionnews.in): മൂസോടി അദീക്കയിൽ കുടുംബങ്ങൾ കടലേറ്റഭീതിയിൽ. കടലേറ്റം തടയാൻ മുൻപ് താത്കാലികമായി കടൽഭിത്തി നിർമിച്ചിരുന്നുവെങ്കിലും പലയിടത്തായി ഇത് തകർന്നനിലയിലാണ്. നിർമാണം പുരോഗമിക്കുന്ന മഞ്ചേശ്വരം മീൻപിടിത്ത തുറമുഖത്തിന് സമീപമാണ് നാട്ടുകാർ ഭീതിയിൽ കഴിയുന്നത്.

12-ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. അനധികൃത മണൽവാരലും കടൽഭിത്തി തകരാൻ കാരണമാവുന്നതായി പ്രദേശവാസികൾ പറയുന്നു. കാലവർഷം കനക്കുമ്പോൾ കടലേറ്റം രൂക്ഷമാകുന്ന പ്രദേശമാണ് മൂസോടിയും പരിസരപ്രദേശങ്ങളും.

കഴിഞ്ഞ മഴക്കാലത്ത് ഇവിടെ ഒൻപത് വീടുകൾ കടലേറ്റത്തിൽ പൂർണമായും തകർന്നിരുന്നു. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ പല കുടുംബങ്ങളും ഇപ്പോഴും വാടകവീടുകളിലാണ് കഴിയുന്നത്. അദീക്കയിൽ കടലേറ്റഭീഷണി തടയാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുലിമുട്ട് നിർമിക്കണം

മൂസോടിക്കും ഉപ്പളക്കുമിടയിൽ മൂന്നര കിലോമീറ്റർ ദൂരം പുലിമുട്ട് നിർമിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡറും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ മാത്രമേ നിർമാണം തുടങ്ങാനാവൂ. കഴിഞ്ഞ മഴക്കാലത്ത് അദീക്ക, മൂസോടി, മണിമുണ്ട, ഹനുമാൻ നഗർ, ശാരദ നഗർ എന്നിവിടങ്ങളിലും വ്യാപക നാശമാണ് കടലേറ്റംകാരണമായി ഉണ്ടായത്. പുലിമുട്ട് നിർമാണം വൈകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here