‘ഒരു വോയ്സ് കോളില്‍ വാട്ട്സാപ്പ് ഹാക്ക് ചെയ്യാം’; വീഴ്ച സ്ഥിരീകരിച്ച് വാട്ട്സാപ്പ്

0
217

ന്യൂദല്‍ഹി(www.mediavisionnews.in): വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്ന് കണ്ടെത്തല്‍.  ഫേസ്ബുക്കിന്റെ സ്വന്തമാക്കിയ മെസേജിങ് ആപ്പിന്റെ ഗുരുതര വീഴ്ചയാണ് പുറത്ത് വന്നിരിക്കുന്നത്. ഇസ്രായലില്‍ നിന്നുള്ള സുരക്ഷാ സ്ഥാപനമായ എന്‍ എസ് ഒയാണ് ഈ സംവിധാനം നിര്‍മിച്ചതിന് പിന്നില്‍. വീഴ്ച സ്ഥിരീകരിച്ചതോടെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വാട്ട്സ് ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലൂടെയാണ് ഇത്തരത്തില്‍ ഹാക്കര്‍മാര്‍ ഫോണുകളില്‍ നുഴഞ്ഞു കയറുന്നതെന്നാണ് കണ്ടെത്തല്‍. വോയിസ് കോളുകള്‍ എടുത്തില്ലെങ്കില്‍ കൂടിയും നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.

കോള്‍ വന്ന ഉടനെ ലോഗില്‍ നിന്നും കോള്‍ ഡീറ്റയില്‍ അപ്രത്യക്ഷമാവും. അതുകൊണ്ട് ഇത്തരം ഹാക്കിങ് കോളുകള്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ലോഗില്‍ കാണാന്‍ സാധിക്കുകയുമില്ല. ഈ മാസം ആദ്യത്തിലാണ് ഈ തകരാറ് ശ്രദ്ധയില്‍ പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഹാക്കിംഗിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പ് അധികൃതര്‍. അഥിനു മുന്നോടിയായാണ് എല്ലാ ഉപഭോക്താക്കളോടും ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here