എസ്.വൈ.എസ് റിലീഫ് ഡേ വെള്ളിയാഴ്ച: ആയിരങ്ങൾ സാന്ത്വന കൈ നീട്ടം നൽകും

0
268

കാസര്‍കോട്(www.mediavisionnews.in): എസ്.വൈ.എസ് സംസ്ഥാന  കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നാളെ 17ന് (വെള്ളി) നടക്കുന്ന ഫണ്ട് സമാഹരണത്തില്‍ ആയിരങ്ങള്‍ കാരുണ്യ കൈനീട്ടം നല്‍കി പങ്കാളികളാകും. പള്ളികളും കവലകളും വീടുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി ഫണ്ട് സമാഹരണം ജനകീയമാക്കും.

ആകസ്മിക ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനും ചികിത്സ, ഭവന നിര്‍മാണം, മെഡിക്കല്‍ കാര്‍ഡ് തുടങ്ങിയവക്കുമായാണ് വിശുദ്ധ റമളാനില്‍ എസ്.വൈ.എസ് ഫണ്ട് സമാഹരിക്കുന്നത്. തുരുവന്തപുരം ആര്‍സിസിക്കു സമീപം നിര്‍മാണം പൂര്‍ത്തിയായ സാന്ത്വന കേന്ദ്രത്തിന്റെ നടത്തിപ്പിനും ഫണ്ട് ഉപയോഗിക്കും.         

ജില്ലയിലെ 400 യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് സമാഹരണം നടക്കുന്നത്. പല യൂണിറ്റുകളും ഇതിനകം ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാളെ മുഴുവന്‍ യൂണിറ്റുകളും ലക്ഷ്യം നേടും. യൂണിറ്റ്, സര്‍ക്കിള്‍  നേതാക്കള്‍ക്കു പുറമെ അതാതു പ്രദേശത്തെ ജില്ലാ സോണ്‍  ഭാരവാഹികളും വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും.

യൂണിറ്റിലെ മുഴുവനാളുകളെയും ദൗത്യത്തില്‍ പങ്കാളികളാക്കി 22നകം സോണ്‍ സാന്ത്വനം സെക്രട്ടറിക്ക് സമാഹരിച്ച ഫണ്ട് യൂണിറ്റ് സെക്രട്ടറിമാര്‍ കൈമാറും. 4000 രൂപയാണ് സംസ്ഥാന വിഹിതം. ബാക്കി തുക യൂണിറ്റിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഓരോ യൂണിറ്റിലും 5000 മുതല്‍ ലക്ഷം രൂപ വരെയുള്ള റിലീഫുകളാണ് റമളാനില്‍ നടക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here